കളക്ടറേറ്റ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ: കളക്ടറേറ്റിലെ റവന്യൂ വകുപ്പ് സീനിയർ ക്ലർക്കിനെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് പടിയം കൊട്ടാരപ്പറമ്പ് സ്വദേശി ചെറാക്കോലി വീട്ടിൽ വിജിത് ആണ് മരിച്ചത് 38 വയസ്സായിരുന്നു പ്രായം..



നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും താഴെ വീണ നിലയിലാണ് വിജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം..

Next Post Previous Post
sr7themes.eu.org