ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം 😥

പുത്തനത്താണി : ദേശീയപാത പുത്തനത്താണിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു സ്വദേശി ഡഫ്‌നി ഫാത്തിമ (20) യാണ് മരണപെട്ടത്. 



അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശിയായ സുഹൃത്ത് ആൽവിൻ പരിക്കുകളോടെ ചികിത്സയിലാണ്. ബുധൻ പുലർച്ചെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലാണ് അപകടം.  

നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാ ഭിത്തിയിലടിച്ച് ഗുരുതരമായി പരിക്കുപറ്റിയ യുവതിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post
sr7themes.eu.org