ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ താലി ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി ഒരു ആക്രി കച്ചവടക്കാരൻ

തുപോലെ ഒരു ആക്രി കച്ചവടക്കാരൻ വേറെ ഉണ്ടാകുമോ എന്നറിയില്ല. കൊല്ലം കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ്ണ താലി കിട്ടുന്നത്.



 ഉടൻ തന്നെ അത് കൊണ്ടുവന്ന തൊഴിലാളിയെ കണ്ടെത്തി അയാൾ അലമാര വാങ്ങിയ സ്ഥലം ചോദിച്ചറിഞ്ഞു അന്വേഷിച്ചു പോയി. താലിയിൽ ഉണ്ടായിരുന്ന പേര് വെച്ച്  അലമാര വാങ്ങിയ ചെപ്ര എന്ന സ്ഥലത്തെത്തി ആളെ അന്വേഷിച്ച് കണ്ടെത്തി. 

കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവരുടെ 10 വർഷം മുമ്പ് കാണാതെ പോയ താലിയെക്കുറിച്ച് അവർ ഓർത്തെടുക്കുന്നത്. അതോടെ താലിയുടെ യഥാർത്ഥ അവകാശി അവർ തന്നെയാണ് എന്ന് ഉറപ്പിച്ച് അവർക്ക് താലി തിരികെ നൽകി. 

വീട്ടുകാർക്ക് പോലും ഓർമയില്ലാതിരുന്ന ഒരു താലി, ആരുമറിയാതെ എടുക്കാൻ എല്ലാ സാഹചര്യവും അനുകൂലമായിരുന്നു. എന്നിട്ട് ഉടമസ്ഥനെ അന്വേഷിച്ച് തിരികെ നൽകാൻ തോന്നിയ ആ മനസ്സ്🥰🥰

 ഇങ്ങനെ നല്ല മനസ്സുള്ള ആളുകളെയല്ലേ നാം ആദരിക്കേണ്ടത്,

Previous Post
sr7themes.eu.org