ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു മധ്യവയസ്ക്കൻ അറസ്റ്റിലായി

ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ 

എറണാകുളം : കരുമാലൂർ ഡയമണ്ട് മുക്ക് പഴമ്പിള്ളിശേരി അമ്പാടി ഗോപാലകൃഷ്ണൻ (48) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 

തുരുത്തിപ്പുറം സ്വദേശി രാജേന്ദ്രപ്രസാദിനെയാണ് ആക്രമിച്ചത്. അഞ്ച് മാസമായി ഒളിവിലായിരുന്നു യുട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ചയായിരുന്നു മർദ്ദനം. ആലുവ നജാത്ത് ആശുപത്രിക്ക് സമീപമുള്ള കല്ലിങ്ങൽ ബിൽഡിംഗിലെ രണ്ടാം നിലയിൽ വച്ച് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.

കൂട്ടുപ്രതിയും ബന്ധുവുമായ ഉമ്മശങ്കറിനെ നേരത്തെ അട്ടപ്പാടിയിലെ അഗളിയിൽ നിന്നും പിടികൂടിയിരുന്നു

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ആലുവ എസ് എച് ഒ - കെ ജി ഗോപകുമാർ, എസ് ഐ  ജോസ്സി എം ജോൺസൺ, എ.എസ്.ഐ നൗഷാദ്,സി പി ഓ മരായ മാഹിൻഷാ അബൂബകർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Next Post Previous Post
sr7themes.eu.org