അഗളി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി യുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളില്‍ അധ്യാപകരുടെ ഒഴിവുകള്‍
അട്ടപ്പാടി: അഗളി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.
എച്ച്.എസ്.ടി ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബയോളജി, ഗണിതശാസ്ത്രം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍സ്ട്രക്ടര്‍ എന്നിവയില്‍ ഒരോ ഒഴിവും പ്രൈമറി വിഭാഗം ടീച്ചര്‍ തസ്തികയില്‍ മൂന്ന് ഒഴിവുമാണുള്ളത്.
പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ളവര്‍ മെയ് 18 ന് മുന്‍പായി സെക്രട്ടറി, അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി, അഗളി, പാലക്കാട്-678581 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9061540541.
