കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങി പതിമൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു

പാലക്കാട് : കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങി പതിമൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ  മനോജിന്റെ മകനാണ് അപകടത്തിൽപ്പെട്ട ആദർശ്. 



ഇന്ന് രാവിലെ 10 മണിക്ക് ശേഷം  ചെട്ടിത്തെരുവിലുള്ള അമ്മാവന് ഒപ്പം കൽപ്പാത്തി പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദർശ്.  സ്‌കൂൾ വെക്കേഷൻ കാരണം സമീപത്തെ മറ്റ് ചിലകുട്ടികളും ഇവർക്ക് ഒപ്പമുണ്ടായിരുന്നു. കൽപ്പാത്തി കുണ്ടമ്പലത്തുള്ള കടവിലായിരുന്നു ഇവർ ഇറങ്ങിയത്. ഇതിനിടെയാണ് ആദർശ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ അച്ഛനും സ്ഥലത്തുണ്ടായിരുന്ന  അമ്മാവനും ഉൾപ്പെടെ കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാലക്കാട് ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും പേച്ചിമ്മൻ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. 

റെയിൽവേ കോളനി സെൻറ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ് .

അനുവാണ് അമ്മ. ഒരു സഹോദരനുമുണ്ട് 

Next Post Previous Post
sr7themes.eu.org