ട്രെയിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു

കോഴിക്കോട് : ട്രെയിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിയായ കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്‌ണനാണ് താടിയെല്ലിനു ഗുരുതര പരുക്കേറ്റു. തിങ്കളാഴ്‌ച രാത്രി 9.50 ഓടെ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.


ആലുവ യു സി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു വിദ്യാർഥിനി. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

താടിയെല്ലിന് ഗുരുതരപരുക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്‌ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.


Train attack | Aluva UC college student | Kozhikode stone attack to train 

Next Post Previous Post
sr7themes.eu.org