അനധികൃതമായി പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് പടക്ക നിർമ്മാണത്തിലിരുന്ന വീട്ടിൽ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്നു പേരുള്ള രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.
വലിയ സ്ഫോടനം കേട്ടാണ് നാട്ടുകാർ അപകട വിവരം അറിയുന്നത്. മാസങ്ങൾ മുൻപ് കുരിക്കത്തൂർ സ്വദേശികളായ ചിലർ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു പൊട്ടിത്തെറി നടന്നത്. ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർ വീട്ടിൽ താമസിച്ചിരുന്നു .
മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി വലിയതോതിൽ വീട്ടിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.
