യുവനടിയുടെ പീഡന പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിലായി.
തൊടുപുഴ: സിനിമാ സംവിധായകൻ രഞ്ജിത് അറസ്റ്റിലായി. യുവനടിയുടെ പീഡന പരാതിയിലാണ് അറസ്റ്റ്'. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും.
ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ
നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.
