മുഖ്യമന്ത്രി പിണറായി വിജയനെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് ; നുണേശനാണോ, നുണറായിയാണോ കൂടുതൽ യോജിക്കുക - വി.ഡി. സതീശൻ
വികസനകാര്യങ്ങളിൽ പരസ്യ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഞാൻ നുണ പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നു. നുണേശനാണോ, നുണറായിയാണോ കൂടുതൽ യോജിക്കുന്നത് എന്ന് കാണാമെന്നും വി.ഡി.സതീശൻ. എന്റെ വിശ്വാസ്യത തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ പ്രതികരിച്ചു.
ലൈഫ് ഭവനപദ്ധതിയിൽ പിണറായി പറയുന്നത് യമണ്ടൻ നുണയെന്നും സതീശൻ പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം ചെയ്യുന്ന സിവൈഎഫ്ഐക്കാരെ തല്ലി ഓടിക്കണമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
